ഇസ്ലാലാമബാദ്: പാകിസ്താന്‍ മ്യൂസിയത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പ്രദര്‍ശനത്തിന്. അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്‍, അതേ വസ്ത്രങ്ങള്‍ ഉള്‍പ്പടെയാണ് പ്രതിമ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഗ്ലാസ് കൂടാരത്തിനുള്ളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പാകിസ്താന്‍ സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോള്‍ അഭിനന്ദന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും ഗ്ലാസ് കൂടാരത്തിനുള്ളില്‍ അതേപടി വെച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷമാണ് അദ്ദേഹം മോചിതനായത്.
PAF has put mannequin of Abhi Nandhan on display in the museum. This would be a more interesting display, if it they can arrange a Cup of FANTASTIC tea in his hand. pic.twitter.com/ZKu9JKcrSQ
— Anwar Lodhi (@AnwarLodhi) November 9, 2019
Discussion about this post