കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീശിയടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടം. കനത്ത മഴയിലും കാറ്റിലും പെട്ട് ഇതുവരെ ഏഴ് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ ഏഴ് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. തീരമേഖലകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു. ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ച അവസ്ഥയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസ് അഗ്നിരക്ഷാസേനകളും ചേര്‍ന്ന് റോഡിലെ ഗതാഗത തടസ്സം നീക്കിക്കൊണ്ടിരിക്കുകയാണ്.
Discussion about this post