ആന്ധ്രാപ്രദേശ്: രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിലെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഇരുപത്തിനാലുകാരനായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം.
സൈക്കിളിന് കാറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് നിര്‍മ്മാണത്തൊഴിലാളിയായ സുവര്‍ണ്ണരാജു കൊലപ്പെട്ടത്. സൈക്കിളിന്റെ ടയറിന് കാറ്റ് നിറയ്ക്കാന്‍ എത്തിയ സുവര്‍ണ്ണ രാജുവിന് കടയില്‍ കൊടുക്കാന്‍ രണ്ട് രൂപ ഉണ്ടായിരുന്നില്ല.
ഇതിന്റെ പേരില്‍ കടയുടമയായ സമ്പായുമായി ഇയാള്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് സമ്പായുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അപ്പാറാവു ഇരുമ്പു വടികൊണ്ട് സുവര്‍ണ്ണ രാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
പരിക്കേറ്റ സുവര്‍ണ്ണ രാജുവിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സമ്പയ്ക്കും അപ്പാറാവുവിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.