പശ്ചിമ ബംഗാള്‍: ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പശ്ചിമ ബംഗാളിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചുഴലിക്കാറ്റില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സുരക്ഷിത സ്ഥലം ഒരുക്കണമെന്നും എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റായി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതയ്ക്കുകയാണ്. 110-120 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിനൊപ്പം സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജ് സുഭാഷ്ചന്ദ്ര ബോസ് വിമാനത്താവളം നേരത്തെ അടച്ചിട്ടിരുന്നു.
Discussion about this post