ന്യൂഡല്‍ഹി: ഇന്നലെ പുറത്തുവന്ന അയോധ്യ വിധിയിയെക്കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് പാകിസ്താന്റെ പരാമര്‍ശത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
പാകിസ്താന്റെ അനാവശ്യ പരാമര്‍ശം തള്ളുന്നുവെന്നും വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധിയെന്നും അത് പാകിസ്താന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ അഭിപ്രായം പറയാനുള്ള പാകിസ്താന്റെ ശ്രമം അപലപനീയമാണെന്നും വിദ്വേഷം പ്രകടിപ്പിക്കുക എന്ന നിര്‍ബന്ധ ബുദ്ധിയോടെയായിരുന്നു പാകിസ്താന്റെ പരാമര്‍ശമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Discussion about this post