ഹൈദരാബാദ്: തുണിക്കടയില്‍ സ്ഥിരമായി എത്തി മണിക്കൂറുകളോളം ചെലവിടുന്ന പശു നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് സംഭവം. കടയില്‍ മൂന്ന് മണിക്കൂറോളം ചെലവിടുന്ന പശു ഒരു പ്രശ്നവുമുണ്ടാക്കാതെ വന്നത് പോലെ മടങ്ങാറാണ് പതിവെന്ന് കടയുടമ പറഞ്ഞു.
എട്ട് മാസം മുന്‍പാണ് പശു കടയില്‍ വന്ന് തുടങ്ങിയതെന്ന് കട ഉടമ ഒബയ്യ പറയുന്നു. കടയിലെത്തുന്നവര്‍ നിലത്തിരുന്നാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഈ മെത്തയിലാണ് പശുവിന്റെ കിടപ്പും അദ്ദേഹം പറഞ്ഞു.
പശു തുണിക്കടയില്‍ സ്ഥിരമായി വന്ന് തുടങ്ങിയതോടെ അതിന് പ്രത്യേകമൊരു മെത്തയും ഒരുക്കി കൊടുത്തിട്ടുണ്ട്. പശു കടയില്‍ വന്നാല്‍ തന്നെ വൃത്തികേടാക്കുന്ന പ്രശ്നവുമില്ലെന്നും ഉടമ പറഞ്ഞു. കടയില്‍ വരുന്നവര്‍ക്ക് ഈ പശു കൗതുകമാണെന്നും കടയിലെ ജീവനക്കാര്‍ക്ക് പശുവിനോട് വല്ലാത്തൊരു അടുപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
പശുവിന്റെ ശരീരത്തില്‍ ചന്ദനം പൂശുന്ന ജീവനക്കാര്‍ അതിന് ആഹാരവും നല്‍കാറുണ്ട്. ആഹാരം നല്‍കാനായി മാത്രം പ്രത്യേക പാത്രവും വച്ചിട്ടുണ്ട്. ഇതില്‍ കൊടുത്താല്‍ മാത്രമേ കഴിക്കൂ. കടയില്‍ പശു സ്ഥിരമായി വന്ന് തുടങ്ങിയതോടെ കച്ചവടം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post