ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. നാലായിരം സിആര്‍പിഎഫ് ഭടന്മാരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം, മതസ്പര്‍ധ വളര്‍ത്തുന്ന വിധം സമൂഹമാധ്യങ്ങളില്‍ പ്രചാരണം നടത്തുന്നത് ശക്തമായി പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശം മുഖ്യമന്ത്രി യോഗി ആദിനാഥ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു കാശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
Discussion about this post