ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിക്ക് റെക്കോര്‍ഡ് വില. ഉള്ളിയുടെ വില നൂറ് രൂപ കടന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ തീരുമാനം. ഉള്ളി വില നിയന്ത്രിക്കുന്നതിനായി ഒരുലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വിറ്ററിലൂടെ ആണ് അറിയിച്ചത്.
എംഎംടിസിക്കാണ് ഉള്ളി ഇറക്കുമതി ചെയ്യാന്‍ അനുമതി. ഇറക്കുമതി ചെയ്ത ഉള്ളി നാഫെഡ് ആണ് വിപണിയിലെത്തിക്കുക. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെയാണ് ഇറക്കുമതി ചെയ്ത ഉള്ളി വിപണിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉള്ളി നാഫെഡ് നേരിട്ടാണ് വിപണിയില്‍ എത്തിക്കുക. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നീവും ഉള്ളി ഇറക്കുമതി ചെയ്യുക.
ഡല്‍ഹിയില്‍ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ 60-80 രൂപ വരെയാണ് ഒരു കിലോ ഉള്ളിയുടെ വില.
सरकार ने प्याज की कीमतों को नियंत्रित करने के लिए 1 लाख टन प्याज के आयात का फैसला लिया है। MMTC 15 नवंबर से 15 दिसंबर के बीच आयातित प्याज देश में वितरण के लिए उपलब्ध कराएगा और NAFED को देश के हर हिस्से में प्याज का वितरण करने की जिम्मेदारी सौंपी गई है। #Onion @PMOIndia pic.twitter.com/O8KuaaO2la
— Ram Vilas Paswan (@irvpaswan) November 9, 2019
Discussion about this post