ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു. ചുഴലിക്കാറ്റ് സുന്ദര്‍ബന്‍ തീരത്തും ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലും വീശിയടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതേതുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്‌. 135 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് കരയില്‍ പ്രവേശിക്കുക.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം നാളെ വൈകുന്നേരം ആറ് മുതല്‍ തിങ്കള്‍ രാവിലെ ആറ് വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. പശ്ചിമബംഗാളില്‍ തിങ്കളാഴ്ച്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version