ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് റിട്ട.ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജു. നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക, സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് തനിക്കൊന്നും പറയാനില്ല എന്നായിരുന്നു മാര്‍ക്കണ്ഡേയ കഡ്ജുവിന്റെ പ്രതികരണം.
‘ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക. വ്യക്തമായി പറയട്ടെ, സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു മാര്‍ക്കണ്ഡേയ കഡ്ജു വിധിയെക്കുറിച്ച് പറഞ്ഞത്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നൂറ്റാണ്ട് പഴക്കമുള്ള അയോധ്യാ കേസില്‍ ഇന്ന് രാവിലെയാണ് സുപ്രീംകോടതി അഞ്ചംഗ ബഞ്ച് വിധി പറഞ്ഞത്. വിധിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു മാര്‍ക്കണ്ഡേയ കഡ്ജുവിന്റേത്.