ന്യൂഡല്‍ഹി: നിര്‍ണായകമായ അയോധ്യവിധിക്ക് പിന്നാലെ സുപ്രീംകോടതി പരിസരത്ത് ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കി അഭിഭാഷകര്‍. സംയമനം പാലിക്കണമെന്ന് നേരത്തെ സര്‍ക്കാരും കോടതിയും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു അഭിഭാഷകര്‍ മുദ്രാവാക്യം മുഴക്കിയത്.
അഭിഭാഷകരുടെ ഈ പ്രവൃത്തി മറ്റുള്ളവര്‍ ചേര്‍ന്നു തടഞ്ഞു. വിധി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്ത് സുപ്രീംകോടതി പരിസരത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും പള്ളി പണിയാന്‍ മുസ്ലിംകള്ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post