ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിക്കുന്നു. അരമണിക്കൂർ കൊണ്ട് വിധിപ്രസ്താവം പൂർത്തിയാകുമെന്നാണ് സൂചന. അതേസമയം, വിധിപ്രസ്താവം നടന്നു കൊണ്ടിരിക്കെ സുന്നി വഖഫ് ബോർഡും ആർഎസ്എസും വാർത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു.
വിധി വന്ന ശേഷമുളള നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകൾ വാർത്താ സമ്മേളനങ്ങൾ വിളിച്ചുചേർത്തത്. കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോർഡ് 11 മണിക്ക് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഉച്ചയ്ക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. കോടതി വിധി എന്തായാലും അത് സ്വാഗതം ചെയ്യുമെന്ന് ഈ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘടനകളുടെ പ്രതികരണങ്ങൾക്കായി രാജ്യം ഉറ്റുനോക്കുന്നുണ്ട്.
Discussion about this post