ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഗോവലടക്കമുള്ളവര് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിധി വരുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ മറ്റെല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
അയോധ്യ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടക, ജമ്മു കാശ്മീര്‍, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഇന്ന് അടയ്ക്കും. ഡല്‍ഹയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.
Discussion about this post