മുംബൈ: അയോധ്യ കേസില്‍ ഇന്ന് രാവിലെ പത്തരയോടെ വിധി വരാനിരിക്കെ ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ട മഹാരാഷ്ട്ര സ്വദേശി പോലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയായ സഞ്ജയ് രാമേശ്വര്‍ ശര്‍മ്മ (56 ) എന്നയാളാണ് അറസ്റ്റിലായത്.
അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കുന്നതിനാല് രാജ്യത്ത് മുഴുവന്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രകോപനപരമായ പോസ്റ്റിട്ടതിന് സഞ്ജയ് രാമേശ്വര്‍ ശര്‍മ്മ അറസ്റ്റിലായത്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
Discussion about this post