ന്യൂഡല്‍ഹി: സുപ്രീം കോടതി ഇന്ന് പത്തരയ്ക്ക് അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിധി എന്ത് തന്നെയായാലും ഒരു രീതിയിലുള്ള ആഘോഷങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിധി വന്നതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മോഹന്‍ ഭാഗവത് മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. വിധി വരുന്നതിന് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
സമാധാനം പുലരാന്‍ അയോധ്യയിലെ ജനങ്ങളുമായും മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് അറിയിച്ചിട്ടുണ്ട്.
Rashtriya Swayamsevak Sangh (RSS) Chief Mohan Bhagwat to address the media at 1 pm today, following Supreme Court judgment in Ayodhya land case. (file pic) pic.twitter.com/Hf9Ce9Go0Y
— ANI (@ANI) November 9, 2019
Discussion about this post