ന്യൂഡല്‍ഹി: ഇന്ന് രാവിലെ പത്തരയോടെ പുറത്തു വരാനിരിക്കുന്ന അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ കനത്ത സുരക്ഷയിലാണ്. മുന്‍ കരുതല്‍ നടപടിയായി രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അയോധ്യ വിധി കണക്കിലെടുത്ത് നവംബര്‍ 9 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാരും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ജമ്മു കാശ്മീരിലെയും സ്കൂളുകളും കോളേജുകളും ഇന്ന് അടച്ചിടും. കൂടാതെ മധ്യപ്രദേശും രാജസ്ഥാനും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയയും ഇന്ന് അടച്ചിടും. മറ്റ് സ്വകാര്യ സ്കൂളുകള്‍ക്കും അവധിയുണ്ട്.
Discussion about this post