ലഖ്നൗ:രാജ്യം ഉറ്റു നോക്കുന്ന അയോധ്യ വിധി വരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാവിധി ജയപരാജയങ്ങളുടെ പ്രശ്നമല്ലെന്നും സംസ്ഥാനത്ത് ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ടെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ യോഗി പറഞ്ഞു.
मा. उच्चतम न्यायालय द्वारा अयोध्या प्रकरण के सम्बन्ध में दिए जाने वाले सम्भावित फैसले के दृष्टिगत प्रदेशवासियों से अपील है कि आने वाले फैसले को जीत-हार के साथ जोड़कर न देखा जाए।
यह हम सभी की जिम्मेदारी है कि प्रदेश में शांतिपूर्ण और सौहार्दपूर्ण वातावरण को हर हाल में बनाए रखें।
— Yogi Adityanath (@myogiadityanath) November 8, 2019
യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും വശംവദരാകരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ക്രമസമാധാന സംവിധാനം സര്‍ക്കാര്‍ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ നല്ലരീതിയില്‍ ഒരുക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലാണ് അയോധ്യ നഗരം സ്ഥിതിചെയ്യുന്നത്. കനത്ത സുരക്ഷ മുന്നേതന്നെയുള്ള അയോധ്യ ശ്രീരാമക്ഷേത്ര പരിസരത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിരിക്കുകയാണ്.