ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള സിഖ് വിശ്വാസികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി ഇന്ന് ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്യുക. ഗുരു നാനാക്കിന്റെ 550ആം ജയന്തി ദിനത്തിലാണ് ഇരുരാജ്യത്തെയും സിഖ് മത വിശ്വാസികള്‍ക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി സമര്‍പ്പിക്കുന്നത്.
ഇനി പാസ്പോര്‍ട്ട് ഉള്ള ഇന്ത്യയിലെ സിഖ് വിശ്വാസികള്‍ക്ക് ഇടനാഴി വഴി തീര്‍ത്ഥാടകര്‍ക്ക് ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര ഏപ്പോള്‍ വേണമെങ്കിലും ഇനി സന്ദര്‍ശിക്കാന്‍ സാധിക്കും. പ്രതിദിനം അയ്യായിരം പേര്‍ക്ക് ഇതുവഴി കടന്നു പോകാന്‍ സാധിക്കും. ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കും.
ഇടനാഴിയുടെ ഉദ്ഘാടനത്തിന് മുമ്പായി സുല്‍ത്താന്‍ പൂര് ലോധിയിലെ ബേര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിക്കും.
Discussion about this post