ഹൈദരാബാദ്: ടിക് ടോകിന് അടിമയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ കാനിഗിരി പട്ടണത്തിലാണ് സംഭവം. ടിക് ടോകില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന്‌റെ ദേഷ്യത്തില്‍ പാച്ചു എന്നയാളാണ് ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് പാച്ചുവിനെ പിടികൂടി. നിരവധി തവണ ഫാത്തിമയോട് ടിക് ടോക് വീഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ യുവതി തയ്യാറാവാതെ വന്നതോടെ പ്രകോപിതാനായ പാച്ചു യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
കൂടാതെ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തയ്യല്‍ തൊഴിലാളിയാണ് പിടിയിലായ പാച്ചു.
Discussion about this post