ന്യൂഡല്‍ഹി:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്.
नोटबंदी को तीन साल हो गए। सरकार और इसके नीमहक़ीमों द्वारा किए गए ‘नोटबंदी सारी बीमारियों का शर्तिया इलाज’ के सारे दावे एक-एक करके धराशायी हो गए।
नोटबंदी एक आपदा थी जिसने हमारी अर्थव्यवस्था नष्ट कर दी। इस ‘तुग़लकी’ कदम की जिम्मेदारी अब कौन लेगा?#3YrsOfDeMoDisaster
— Priyanka Gandhi Vadra (@priyankagandhi) November 8, 2019
സമ്പദ്വ്യവസ്ഥയെ തകര്‍ത്ത ആപത്താണ് നോട്ട് നിരോധനമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘നോട്ട് നിരോധനം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. രാജ്യത്തെ അനീതികളെ ഇല്ലാതാക്കിയ നടപടി എന്ന സര്‍ക്കാരിന്റെ വാദം അവരെ തന്നെ തിരിച്ചടിക്കുകയാണ്. അത് നമ്മുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്ത ആപത്താണെന്ന് തെളിയിച്ചുകഴിഞ്ഞു’- പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാണോ എന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിക്കുന്നു. ‘DeMonetisationDisaster’ എന്ന ഹാഷ് ടാഗോടെയാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. 2016 നവംബര്‍ 8 നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്.
Discussion about this post