മഹാരാഷ്ട്ര പ്രതിസന്ധി; കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഒഴിവാക്കാനാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാലാണ് ഈ തീരുമാനം.

ഇതിനായി എല്ലാ എംഎല്‍എമാരോടും അടിയന്തിരമായി മുംബൈയിലേക്ക് എത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഒഴിവാക്കാനാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയാണ് ശിവസേന. കഴിഞ്ഞ ദിവസം ശിവസേന തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ശിവസേനയുടെ 25എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് എംഎല്‍എമാരെ സേന റിസോര്‍ട്ടിലേക്ക് മാറ്റിയത്.

അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും എന്നിട്ടും താന്‍ കളവാണ് പറയുന്നതെന്നും പരസ്യമായി പറഞ്ഞ്, ദേവേന്ദ്ര ഫഡ്‌നാവിസ് മുറിവേല്‍പ്പിച്ചെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറേ പറഞ്ഞു. മുഖ്യമന്ത്രി പദം കിട്ടാതെ ഒരു ചര്‍ച്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് സേന.

നാളെ വൈകീട്ട് നാല് മണിവരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവന്‍ അറിയിച്ചു.
ആരും സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഉറപ്പായാലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക

Exit mobile version