ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. ചികിത്സയില്‍ കഴിയുന്ന തന്റെ അച്ഛനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. 2017 ഓഗസ്റ്റിലാണ് പേരറിവാളന് അവസാനം പരോള്‍ ലഭിച്ചത്.
രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ നളിനിക്ക് നേരത്തേ കോടതി 51 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്.
1991 മെയ് ഇരുപത്തിയൊന്നിന് ആണ് എല്‍ടിടിഇ ചാവേര്‍ ആക്രമണത്തിലൂടെ രാജീവ് ഗാന്ധിയെ വധിച്ചത്. തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ വെച്ചായിരുന്നു സംഭവം. കേസില്‍ പേരറിവാളനും നളിനിയും ഉള്‍പ്പെടെ ആറ് പേരാണ് ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുന്നത്.