ബാര്‍മര്‍: ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡോങ്കര്‍ വിദ്യാപിത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്ക്കെതിരെ ആരോപണവുമായി എത്തിയത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവധിയായിരുന്നെന്നും അതിനാലാണ് ഹോംവര്‍ക്ക് ചെയ്യാതിരുന്നതെന്നും അധ്യാപികയോട് പറഞ്ഞെങ്കിലും ക്ലാസ്സിലെ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപിക തന്നെ ക്രൂരമായി മര്ദിക്കുയായിരുന്നെന്നാണ് കുട്ടി പോലീസിന് നല്കിയ മൊഴി.
മകന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ വിവരമറിഞ്ഞതെന്നും കാര്യം തിരക്കി സ്കൂളിലെത്തിയപ്പോള്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോ എന്നായിരുന്നു അധികൃതര്‍ പറഞ്ഞതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post