വാരണാസി: വായുമലിനീകരണത്തിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ മാസ്‌ക് ധരിച്ചതിനൊപ്പം വാരണാസിയിലെ തർകേശ്വർ മഹാദേവ് ക്ഷേത്രത്തിലെ ശിവലിംഗത്തിനും മാസ്‌ക് ധരിപ്പിച്ചു. വിഷവാതകത്തിൽ നിന്ന് രക്ഷ തേടിയാണ് മാസ്‌ക് ധരിപ്പിച്ചതെന്നാണ് ക്ഷേത്ര അധികൃതരും വിശ്വാസികളും വിശദീകരിക്കുന്നത്.
വാരണാസിയിൽ ശിവലിംഗത്തിന് മാത്രമല്ല മറ്റ് ക്ഷേത്രങ്ങളിലുള്ള ദുർഗ ദേവി, കാളി ദേവി, സായി ബാബ എന്നിവയുടെ വിഗ്രഹങ്ങൾക്കും മാസ്‌ക് ധരിപ്പിച്ചിട്ടുണ്ട്.
മാസ്‌ക് ധരിച്ചിരിക്കുന്ന വിഗ്രഹങ്ങളെ കണ്ട് ഇപ്പോൾ നിരവധി വിശ്വാസികളും മാസ്‌ക് ധരിക്കാൻ ആരംഭിച്ചെന്ന് സിഗ്രയിലെ ശിവപാർവ്വതി ക്ഷേത്രത്തിലെ പൂജാരി ഹരീഷ് മിശ്ര പറഞ്ഞു.
ഞങ്ങളുടെ വിഗ്രഹങ്ങളെ ഞങ്ങൾ കാണുന്നത് ജീവനുള്ള ദൈവങ്ങളായാണ്. അവർ സന്തോഷത്തോടെയും സൗകര്യത്തോടെയും ഇരിക്കാൻ എന്ത് വേദനയും ഞങ്ങൾ സഹിക്കുമെന്നും ഹരീഷ് മിശ്ര പറഞ്ഞു.