ഉത്തര്‍പ്രദേശ്: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ലഖ്നൗവിലെ ഹോട്ടലുകളില്‍ കല്‍ക്കരി കത്തിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. പ്രാദേശിക ഭരണകൂടമാണ് ഹോട്ടലുടമകള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
കല്‍ക്കരിക്ക് പുറമെ വിറകുകള്‍ കത്തിക്കുന്നതും നിര്‍ത്തിവെക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മലിനീകരണം തടയാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക വിളകള്‍ കത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണ തോത് പരമാവധി വര്‍ധിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിളകള്‍ കത്തിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചത്.
Discussion about this post