ഹൈദരാബാദ്: വീട്ടിലെ ജനലുകളും വാതിലുകള്‍ക്കുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി പൊടിച്ചത് ലക്ഷങ്ങള്‍. രണ്ടിനും കൂടെ 73 ലക്ഷമാണ് ചെലവാക്കിയത്. ഇപ്പോള്‍ ഈ നീക്കം വിവാദത്തിലായിരിക്കുകയാണ്. വിലകൂടിയതും ഉയര്‍ന്ന സുരക്ഷയുള്ളതുമായ ഈ ജനലുകളും വാതിലുകളും മുഖ്യമന്ത്രിയുടെ ഗുണ്ടൂര്‍ ജില്ലയുടെ വീടിനായി വാങ്ങാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്.
ഇതിനു പിന്നാലെ നടപടിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്തെത്തി. ‘ജഗന് മോഹന്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വീടിന് ജനലുകള്‍ ഘടിപ്പിക്കാനായി 73 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായുള്ള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ആന്ധ്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ നടപടി. ലജ്ജാകരമായ അവസ്ഥയാണിത്” – ചന്ദ്രബാബു നായിഡു ആരോപിച്ചു.
താന്‍ ഒരു രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന് പറയുകയും ഇത്രവലിയ ധൂര്‍ത്ത് നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകന് നാര ലോകേഷും വിമര്‍ശിച്ചു.
Discussion about this post