ഉദയ്പൂര്‍: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറകില്‍ നായയെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന മനുഷ്യ ക്രൂരതയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. നടുക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. നായ ദാരുണമായി മരണപ്പെടുകയും ചെയ്തു.
സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ക്രൂരത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ കാറിന്റെ ഉടമയായ ബാബു ഖാന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതി പീന്നിട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
This man tied a innocent street dog brutally to his car and drove all around shobhagpura 100 feet road udaipur, when people tried to stop him, he threatened them and ran away. Please raise your voice for that innocent dog . @PoliceRajasthan @UdaipurPolice #udaipur #rajasthan pic.twitter.com/QD7odcrJKE
— UdaipurVlogz (@udaipurvlogz) October 31, 2019
Discussion about this post