ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു സംഘം സാമൂഹികപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലായ് 30ന് എടുത്ത തീരുമാനം പുനപ്പരിശോധിക്കണം.രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം പെട്ടെന്നൊരു ദിവസം എടുത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ മന്ത്രിസഭ പോലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. തീരുമാനം പുനപരിശോധിക്കുമ്പോള്‍ അത് ഏകപക്ഷീയമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റീസ് എസ്.ആര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. നവംബര്‍ 10 ന് ആണ് ടിപ്പു ജയന്തി.
2015ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷമായ ടിപ്പുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. സിദ്ധരാമയ്യ തുടക്കമിട്ട ടിപ്പു ജയന്തി കുമാരസ്വാമി സര്‍ക്കാരും തുടര്‍ന്നിരുന്നു. എന്നാല്‍ യെദ്യൂയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ ടിപ്പുജയന്തി റദ്ദാക്കുകയായിരുന്നു.
Discussion about this post