അഹമ്മദാബാദ്: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഇരട്ട എഞ്ചിന് ‘ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650’ വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
12 യാത്രക്കാര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന വിമാനമാണ് ‘ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650’. 7000 കിലോമീറ്ററാണ് ഫ്ലയിംഗ് റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 870 കിലോമീറ്റര്‍. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്കും വിമാനം ഉപയോഗിക്കാം.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post