കൊല്‍ക്കത്ത: അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബിജയ്നഗറിലാണ് സംഭവം. ദേബ്ജ്യോതി ദത്ത (14) എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഫോണില്‍ കൂടുതല്‍ സമയം ചിലവഴിച്ചതിനാല്‍ അമ്മ ചീത്ത പറഞ്ഞിരുന്നു. ഈ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പഠനത്തില്‍ മികവ് തെളിയിച്ച ദേബ്ജ്യോതി ദത്തക്ക് ഫോണിന്റെ ഉപയോഗം അല്‍പ്പം കൂടുതലായിരുന്നു. പിന്നീട് ഇത് പഠനത്തിലുള്ള ഏകാഗ്രത നഷ്ടമായി. ഇതിനെതിരെ മതാപിതാക്കള്‍ കുട്ടിയെ ഫോണ്‍ ഉപയോഗിക്കുന്നകതില് നിന്നും വിലക്കിയിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും ഫലം ഉണ്ടായില്ല.
ഞായറാഴ്ച കുട്ടി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ട്യൂഷന് ടീച്ചര്‍ അറിയിച്ചതിന് പിന്നാലെ അമ്മ ദത്തയെ വഴക്ക് പറഞ്ഞിരുന്നു. പിറ്റേ ദിവസം രാവിലെ സ്കൂളിലെ അധ്യാപകന് ദത്ത ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുന്നില്‍ വച്ചും അമ്മ കുട്ടിയെ ശകാരിച്ചു. പിന്നീട് ഉച്ഛക്ക് ശേഷം വീട്ടിലെത്തിയ കുട്ടി മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞപ്പോള്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടു.
Discussion about this post