ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയെന്നും, സുപ്രീംകോടതി വിധിയില്‍ നമുക്ക് എന്താണ് പറയാന്‍ കഴിയുക എന്നും രാജ്നാഥ് സിങ് ചോദിക്കുന്നു.
അവിടെ നടക്കുന്ന പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വിധിയില്‍ മാറ്റം വരുത്താന്‍ സാധ്യമില്ല. ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
Discussion about this post