ചണ്ഡീഗഡ്: നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റിയില് കയറിയിരുന്ന് പരസ്യമായി മദ്യപിച്ച് ബിജെപി നേതാവിന്റെ അനുയായി. എന്നാല്‍ നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പരസ്യ മദ്യപാനും ചോദ്യം ചെയ്ത പോലീസുകാരപനെ യുവാവ് വെല്ലുവിളിക്കുകയും ശകാരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്.
നിയമലംഘനം തടഞ്ഞതിന് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഹരിയാനയിലെ യമുനനഗറില്‍ വെച്ചായിരുന്നു സംഭവം. റോഡിന്റെ ഒത്ത നടുവില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റിന്റെ മുകളില്‍ കയറിയിരുന്ന് മദ്യപിക്കുകയായിരുന്നു ഇയാള്‍. ബിജെപിയുടെ പ്രാദേശിക നേതാവ് ചൗധരി കന്‍വര്‍പാലിന്റെ അനുയായിയാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയത്. വാഹനത്തിന്റെ പുറകില്‍ നേതാവിന്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. അടുത്തുള്ള പോലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് പോലീസുകാരന് സംഭവസ്ഥലത്തെത്തി.
മദ്യാപനം നിര്‍ത്താനും വാഹനം മാറ്റിയിടാനും പോലീസുകാരന് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മദ്യപാനം തുടരുകയും ചെയ്തു. എത്ര പോലീസുകാരെ വേണമെങ്കിലും വിളിച്ചോളൂവെന്നും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും യുവാവ് ആക്രോശിക്കുന്നുമുണ്ട്. പിന്നാലെയാണ് ഉദ്യോഗസ്ഥന് സസ്പെന്ഷന് ഓര്‍ഡര്‍ എത്തിയത്.
Discussion about this post