ബംഗളൂരു: പത്തു വയസുകാരി മകളെ പിതാവ് ചുറ്റിക കൊണ്ട് അടിച്ച് പിതാവിന്റെ ക്രൂരത. കെജിഎഫ് സിനിമയിലെ മാസ് ഡയലോഗ് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസനിലെ ചെമ്പകനഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കാപ്പി എസ്റ്റേറ്റ് ഉടമയായ അന്‍പതുകാരനാണ് അറസ്റ്റിലായത്. തന്റെ രണ്ട് പെണ്മക്കളില് ഒരാളെയാണ് ഭാര്യയുടെ മുന്നില്‍വെച്ചു ഇയാള്‍ ചുറ്റിക കൊണ്ട് അടിച്ചത്. ആക്രമണ സമയത്ത് ഇയാള്‍ മദ്യലഹരിയിലും ആയിരുന്നു. മക്കളില്‍ ഒരാള്‍ തന്നെയാണ് ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കെജിഎഫ് സിനിമയിലെ നായകനെപ്പോലെ ചുറ്റിക കൊണ്ട് അടിക്കുമെന്നു പറയുന്ന ഇയാള്‍ അതിലെ സംഭാഷണങ്ങളും പറയുന്നുണ്ട്.
ദൃശ്യങ്ങള്‍ വ്യാപകമായതോടെയാണ് പോലീസ് കേസ് എടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഭാര്യയും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടികള്‍ ഇല്ലാതിരുന്ന ദേഷ്യത്തില്‍ ഇയാള്‍ പെണ്‍കുഞ്ഞുങ്ങളെയും ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നു എന്ന് പോലീസ് പറയുന്നു.
Discussion about this post