ബംഗാളിലെ റാണാഘട്ടിലെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പാട്ടു പാടി ഉപജീവന മാര്‍ഗം നയിച്ച രാണു മൊണ്ഡാല്‍ എന്ന യുവതിയെ ഒറ്റ രാത്രി കൊണ്ടാണ് ജനങ്ങള്‍ നെഞ്ചിലേറ്റിയത്. സ്വരമാധുരിയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിയ ഗായികയാണ് രാണു മൊണ്ഡാല്‍.
സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് രാണു പ്രവേശിച്ചു. രേഷ്മിയ തന്നെ പ്രധാനവേഷത്തിലെത്തുന്ന ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന സിനിമയിലൂടെയാണ് രാണുവിന്റെ അരങ്ങേറ്റം. ഇന്ത്യയിലുള്ള ജനങ്ങളെയാകെ അമ്പരിപ്പിച്ചായിരുന്നു ഇന്നലെ വരെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പാട്ടുപാടിയ രേണുവിന്റെ അരങ്ങേറ്റം.
എന്നാല്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് രേണുവിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന രാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വീഡിയോ ഷേയര്‍
ചെയ്തിട്ടുണ്ട്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെറിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്. രാണുവിന്റെ ഈ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തി.