ഭര്‍ത്താവുമായി നിരന്തരം കലഹം; മക്കളുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം, യുവതി രക്ഷപ്പെട്ടു

ഭര്‍ത്താവുമായുള്ള നിരന്തരമായ കലഹത്തെ തുടര്‍ന്ന് തന്റെ രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി.

ഭോപ്പാല്‍: ഭര്‍ത്താവുമായുള്ള നിരന്തരമായ കലഹത്തെ തുടര്‍ന്ന് തന്റെ രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി. സംഭവത്തില്‍ അമ്മ രക്ഷപ്പെട്ടു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബീട്ടുല്‍ ജില്ലയിലാണ് സംഭവം. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ ബീട്ടുല്‍ ജില്ലയിലെ അമല പോലീസാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്യാനാണ് മക്കളുമായി അമ്മ കിണറ്റില്‍ ചാടിയത്. എന്നാല്‍, ശ്വാസം കിട്ടാതായതോടെ വെള്ളം പമ്പ് ചെയ്യുന്ന മോര്‍ട്ടറില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങി അമ്മ പിടിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ രണ്ടും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ഗ്രാമവാസികളും ബന്ധുക്കളും എത്തിയപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. എട്ടും ആറും വയസുള്ള കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. സീമ എന്ന സ്ത്രീയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

Exit mobile version