ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനില്‍ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സ്‌കൂളിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. നിരോധനം ഡിസംബറില്‍ പ്രാബല്യത്തില്‍ വരും.
നിരോധനം നിലവില്‍ വരുന്നതോടെ കോള, ചിപ്പ്‌സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയുടെ വില്‍പ്പന സ്‌കൂളുകളില്‍ അനുവദിക്കില്ല. ജങ്ക് ഫുഡുകള്‍ കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.
കാന്റീന്‍ നടത്തിപ്പുകാര്‍ ജങ്ക് ഫുഡുകളുടെ പരസ്യം പതിപ്പിക്കരുതെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന 2019ലെ ചട്ടത്തില്‍ പറയുന്നു. കൂടിയ അളവില്‍ കൊഴുപ്പും ഉപ്പും, പഞ്ചസാരയും അടങ്ങിയ ഉല്‍പ്പനങ്ങളും വില്‍ക്കരുതെന്നും ചട്ടത്തില്‍ പറയുന്നു
Discussion about this post