ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കത്തിലെ സുപ്രീംകോടതി വിധി വരാനിരിക്കെ ഉത്തർപ്രദേശ് ലക്ഷ്യമിട്ട് പാകിസ്താനിൽ നിന്നും തീവ്രവാദികൾ എത്തിയതായി റിപ്പോർട്ട്. നേപ്പാൾ അതിർത്തിവഴി പാക് തീവ്രവാദികൾ ഇന്ത്യയിൽ പ്രവേശിച്ചതായും അയോധ്യ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടു. ഏഴ് തീവ്രവാദികൾ ഉത്തർപ്രദേശിൽ പ്രവേശിച്ചുവെന്ന സൂചന ലഭിച്ചതായാണ് റിപ്പോർട്ട്.
ഉത്തർപ്രദേശ് ലക്ഷ്യമിട്ട് പാക് തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തർപ്രദേശിലെത്തിയ ഏഴംഗ സംഘം പ്രധാനമായും പാകിസ്താനിൽ നിന്നുള്ള തീവ്രവാദികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
നിലവിൽ അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂർ എന്നിവിടങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. ഏഴ് ഭീകരരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാർ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
Discussion about this post