ഹരിയാനയില്‍ കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പ് രാജ്യത്ത് വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറില്‍ വീണത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിയിരിക്കുകയാണ്.

ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞദിവസം തന്നെ തുടങ്ങിയിരുന്നെങ്കിലും കുട്ടിയെ ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ നൊമ്പരം വിട്ടുമാറും മുമ്പേയാണ് അടുത്ത കുഴല്‍ക്കിണറപകടം സംഭവിച്ചിരിക്കുന്നത്.

Exit mobile version