മുസാഫര്‍നഗര്‍: കുരങ്ങന്റെ കൈയില്‍ നിന്ന് കല്ല് ദേഹത്ത് വീണ് കൈക്കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. നാലുമാസം പ്രായമായ ആണ്‍ക്കുഞ്ഞിനാണ് ദാരുണ മരണം സംഭവിച്ചത്.
ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവില്‍ കയറിയ കുരങ്ങന്‍ അവിടെക്കിടന്ന കല്ലെടുക്കുകയായിരുന്നു. എന്നാലിത് വഴുതി താഴെ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post