ആഗ്ര: താജ്മഹലിന് സമീപം ഒമ്പതടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ശനിയാഴ്ച രാവിലെ പടിഞ്ഞാറ് ഭാഗത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ താജ്മഹല്‍ കാണാനെത്തിയ ജനങ്ങള്‍ പരിഭ്രാന്തരായി.
താജ്മഹലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് സന്ദര്‍ശകരെ നിയന്ത്രിക്കുകയായിരുന്നു. ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
അതിനിടെ പാമ്പിനെ കാണാനായി ജനങ്ങള്‍ തടിച്ച് കൂടിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയാണ് പാമ്പിനെ പിടികൂടിയത്.
Discussion about this post