കാശ്മീര്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കാശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍. നിയന്ത്രണങ്ങളും ആപ്പിള്‍ കയറ്റിപോകുന്ന ലോറികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കാശ്മീരിലെ ആപ്പിള്‍ വിപണിയില്‍ വലിയ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്.
കര്‍ഷകര്‍ ആപ്പിള്‍ കാശ്മീരില്‍ നിന്ന് ജമ്മുവില്‍ എത്തിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത്. എന്നാല്‍ ഭീകരരുടെ ആക്രമണത്തില്‍ ആപ്പിള്‍ കയറ്റി പോയ ലോറിയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരും വണ്ടി എടുക്കാന്‍ തയ്യാറാവുന്നില്ല. ഇതോടെ ആപ്പിള്‍ സമയത്തിന് വിപണിയില്‍ എത്തിക്കാനാവാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കര്‍ഷകരും ഇടനിലക്കാരും.
നിലവില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് ഒപ്പം മാത്രമാണ് ആപ്പിള്‍ ലോറികള്‍ കടത്തിവിടുന്നത്. ഇതിലെ കാലതാമസം കാരണം ആപ്പിള്‍ കേടായി പോവുന്നതും പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്. കിലോയ്ക്ക് നൂറു രൂപ ഉണ്ടായിരുന്ന ആപ്പിളിന്റെ വില മുപ്പത് രൂപയായി കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. രുചിയും പ്രത്യേക മണവുമുള്ള കാശ്മീരി ആപ്പിളുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്റാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ നാല്പത് ശതമാനത്തിന്റെ കുറവാണ് ആപ്പിള്‍ കയറ്റു മതിയില് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
Discussion about this post