മുംബൈ: എയര്‍ഇന്ത്യ ജീവനക്കാര്‍ തന്റെ സിത്താര്‍ നശിപ്പിച്ചുവെന്ന പരാതിയുമായി പ്രശസ്ത സംഗീതജ്ഞന് ശുഭേന്ദ്രറാവു രംഗത്ത്. ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന് ചോദിച്ച ശുഭേന്ദ്രറാവു എയര്‍ലൈന്‍ ജീവനക്കാര്‍ സംഗീതോപകരണങ്ങള്‍ എങ്ങനെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കണമെന്നും ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അത് വീണ്ടും സംഭവിച്ചിരിക്കുന്നു. എന്റെ സിത്താര്‍ ഒരിക്കല്‍കൂടി നശിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കാന്‍ പോകുന്നതിനിടെ നമ്മുടെ എയര്‍ഇന്ത്യയില്‍ വെച്ചായിരുന്നു സംഭവമെന്നും ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തീര്‍ച്ചയായും എയര്‍ലൈന്‍ ജീവനക്കാര്‍ എങ്ങനെ സംഗീതോപകരണങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കണമെന്നും ഇക്കാര്യത്തില്‍ നേരത്തെ ഓണ്‍ലൈനായി പരാതി നല്‍കിയിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു ശുഭേന്ദ്രറാവുവിന് സമാന അനുഭവമുണ്ടായത്.
എയര്‍ ഇന്ത്യ ജീവനക്കാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രിയെയും സിവില്‍ വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ സിഎംഡി എന്നിവരെയും ശുഭേന്ദ്രറാവു ടാഗ് ചെയ്തിട്ടുണ്ട്. തന്റെ സിത്താറിന്റെ ഫോട്ടോയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post