റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 81 സീറ്റുകളില്‍ 65 സീറ്റുകളും നേടുമെന്ന് ബിജെപി. തങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഒ പി മാഥൂര്‍ പറഞ്ഞു.
ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതിനാല്‍ വരാനിരിക്കുന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചിരിക്കുകയാണ് ബിജെപി. ഇവിടെ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.
ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. അഞ്ച്ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഈ മാസം 30നാണ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതിനാല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെ തന്നെ മുന്നില്‍നിര്‍ത്തിയാണ് ഝാര്‍ഖണ്ഡിലെ വിജയം ബിജെപി ലക്ഷ്യമിടുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്.
Discussion about this post