ഹൈദരാബാദ്: കോന്ത്രന്‍ പല്ലാണെന്ന് പറഞ്ഞ് യുവാവ് മുത്തലാഖ് ചൊല്ലിയതായി പരാതി. റുക്‌സാന ബീഗം എന്ന യുവതിയാണ് ഭര്‍ത്താവ് മുസ്തഫയ്ക്കും കുടുംബത്തിനുമെതിരേ കേസ് കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്തഫയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു.
എന്നാല്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും യുവതി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തു തന്നെ ഒട്ടേറെ സാധനങ്ങള്‍ മുസ്തഫയും കുടുംബവും ചോദിച്ചുവാങ്ങിയിരുന്നതായും റുക്‌സാന വെളിപ്പെടുത്തി. വിവാഹശേഷവും ഈ ആവശ്യങ്ങള്‍ക്ക് കുറവുണ്ടായില്ലെന്നും റുക്‌സാന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആവശ്യങ്ങള്‍ കൂടിവന്നതോടെ കൊടുക്കാതെ ആയെന്നും ശേഷം തന്നെ ഭര്‍തൃമാതാവ് രണ്ടാഴ്ചയോളം മുറിയില്‍ പൂട്ടിയിട്ടതായും റുക്‌സാന തുറന്ന് പറഞ്ഞു. ഒടുവില്‍ തനിക്ക് കോന്ത്രന്‍പല്ലുണ്ടെന്ന കാരണംപറഞ്ഞ് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്നും റുക്‌സാന പരാതിയില്‍ പറയുന്നു. മുത്തലാഖ് നിയമം, സ്ത്രീധനനിരോധന നിയമം എന്നിവ ചുമത്തി ഒക്ടോബര്‍ 31-നാണ് പോലീസ് കേസെടുത്തത്.
Discussion about this post