ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറി മോഷണത്തിന് പിന്നാലെ വീണ്ടും കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്നാണ് മോഷണം പോയത്. മോഷ്ടാക്കളെ കുറിച്ചുള്ള വിവരം ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്നും ഒന്നരക്കോടി രൂപയോളമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുഖം മൂടി ധരിച്ചാണ് മോഷ്ടാക്കള്‍ വന്നത്. ലോക്കര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
ഒക്ടോബര്‍ ഒന്നിനും തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം നടന്നിരുന്നു. അന്ന് ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയിള് നിന്ന് കോടികല് മൂല്യമുള്ള സ്വര്‍ണ്ണമാണ് മോഷണം പോയത്. കവര്‍ച്ചയില്‍ ആറ് പേര് പിടിയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തിരുച്ചിറപ്പള്ളിയിലെ ശാഖയില്‍ സമാന മോഷണം നടന്നിരുന്നു.
Discussion about this post