മുംബൈ: മുംബൈയില്‍ 13കാരന് ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബൈയില്‍ ബിവണ്ടില് തിങ്കളാഴ്ചയാണ് സംഭവം. ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് 13 കാരന് ബന്ധുവായ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി സഹോദരങ്ങള്‍ക്കൊപ്പം വീട്ടിനുപുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷഷത്തില്‍ ബിണ്ടിയിലെ പൈപ്ലൈന് റോഡിലെ വിജനമായ സ്ഥലത്ത് നിന്ന് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ആറുവയസുകാരിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്റെ കാലിലെ മുറിവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് 13 കാരനെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ദീപാവലി ആഘോഷത്തിനിടെ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും നിലവിളിച്ചതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുട്ടി സ്ഥിരമായി അശ്ലീല വിഡിയോകള്‍ കാണുന്നുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ ഫോണില്‍ നിന്നാണ് പ്രതി വീഡിയോകള്‍ പതിവായി കാണാറുള്ളത്. ഇത് തന്നെയായിരിക്കും പ്രതിയെ കൊണ്ട് ഇത് ചെയ്യിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post