ന്യൂഡൽഹി: കേരളം ഇന്ന് 63ാം പിറവി ദിനം ആഘോഷിക്കുന്നതിനിടെ കേരളീയർക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
‘കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾനൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ’ മോഡി ട്വിറ്ററിൽ കുറിച്ചു.
കേരളത്തിനു പുറമേ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തിൽ മോഡി ആശംസകൾ നേർന്നു. 1956 നവംബർ ഒന്നിനാണ് കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ പിറവിയെടുത്തത്.
കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.
രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ.
സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ.
— Narendra Modi (@narendramodi) November 1, 2019
Discussion about this post