ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കളെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അടുത്ത സുഹൃത്തായ പട്ടേല്‍ ആര്‍എസ്എസ് വിരുദ്ധനുമായിരുന്നുവെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആവശ്യത്തിന് ഉപയോഗിക്കാനും ആദരിക്കാനും ബിജെപി തയ്യാറാകുന്നതില്‍ സന്തോഷമുണ്ടാക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി അവകാശപ്പെടാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതിനാലാണ് പട്ടേലിനെ ആദരിക്കുന്നത്.
सरदार पटेल कांग्रेस के निष्ठावान नेता थे जो कांग्रेस की विचारधारा के प्रति समर्पित थे। वह जवाहरलाल नेहरू के क़रीबी साथी थे और RSS के सख़्त ख़िलाफ थे। आज भाजपा द्वारा उन्हें अपनाने की कोशिशें करते हुए और उन्हें श्रद्धांजलि देते देख के बहुत ख़ुशी होती है, क्योंकि भाजपा के इस.. 1/2 pic.twitter.com/5yBAsN6VRz
— Priyanka Gandhi Vadra (@priyankagandhi) October 31, 2019
Discussion about this post