ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പട്ടേലിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് പ്രധാനമന്ത്രി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സര്‍ദാര്‍ വല്ലഭായി പട്ടീലിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് നരേന്ദ്ര മോഡി പറഞ്ഞു.

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സര്‍ദാര്‍ വല്ലഭായി പട്ടേലിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സര്‍ദാര്‍ വല്ലഭായി പട്ടീലിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് നരേന്ദ്ര മോഡി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ജമ്മുകാശ്മീരിലെ ജനതയ്ക്കും മറ്റുള്ളവര്‍ക്കും ഇടയില്‍ ഒരു മതില്‍ തീര്‍ത്തിരുന്നു. വിഘടനവാദവും ഭീകരവാദവും മാത്രമാണ് ഇത് നല്‍കിയത്. അനുച്ഛേദം റദ്ദാക്കിയതോടെ ആ മതില്‍ തകര്‍ത്തു കഴിഞ്ഞെന്നും കാശ്മീരിലെ ഭൂമി പിടിച്ചെടുക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും വല്ലഭായി പട്ടേലിന്റെ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഡി പറഞ്ഞു.

പുനഃസംഘടനയിലൂടെ സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം പൂവണിഞ്ഞുവെന്നും തീരുമാനം പട്ടേലിന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂനിറ്റിയില്‍ നടന്ന ഏകതാ ദിന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിലൂടെ ഭീകരര്‍ക്ക് രാജ്യത്തേക്ക് വരാനുള്ള വഴിയടയ്ക്കുകയാണ് ചെയ്തതെന്ന് ഡല്‍ഹിയില്‍ അമിത് ഷാ പറഞ്ഞു.

Exit mobile version