കോയമ്പത്തൂര്‍: തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ലോറി പേട്ടൈയിലും ജിഎം നഗറിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഭീകര സംഘടനയായ ഐഎസിന്റെ സ്വാധീനമുള്ള ഭീകരവാദികളുടെ സെല്ലുകള്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്തിയത്.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ എന്‍ഐഎ കേസ് എടുത്തതായും അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തിന് പിന്നാലെ കോയമ്പത്തൂരില്‍നിന്ന് ഭീകരവാദ സംഘടനയുമായി ബന്ധമുള്ള രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഭീകരവാദ ബന്ധമുള്ള കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം തമിഴ്‌നാട് ആണെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. 2014 മുതല്‍ ഐഎസ് ബന്ധമുള്ള 127 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരില്‍ 33 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് എന്‍ഐഎ അറിയിച്ചത്.
Discussion about this post